Mayor SOUMINI Jaine complaint against the director jud Anthony

കൊച്ചി: മേയര്‍ സൗമിനി ജെയിനെ സംവിധായകന്‍ ജൂഡ് ആന്റണി ഭീഷണിപ്പെടുത്തിയെന്ന പരാതിയെതുടര്‍ന്ന്‌ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

സിനിമാ ഷൂട്ടിങ്ങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടുതരണമെന്ന ആവശ്യവുമായി മേയറുടെ ഓഫീസില്‍ എത്തിയതാണ് ജൂഡ് ആന്റണി . ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് പാര്‍ക്ക് അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി.

മേയറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂഡ് ആന്റണി ജോസഫിനെതിരെ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്‌.

ജൂഡിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാസാക്കിയ നിയമപ്രകാരം ഷൂട്ടിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് പാര്‍ക്ക് വിട്ടുനല്‍കുന്നതിന് വിലക്കുണ്ടെന്ന് മേയര്‍ പറഞ്ഞതാണ് സംവിധായകനെ ക്ഷുഭിതനാക്കിയത്.

Top