നടൻ ജയസൂര്യ മുന്നോട്ട് വച്ച മൂന്ന് ആവിശ്യങ്ങൾ, ഹൃദയത്തിൽ തൊടുന്ന അനുഭവങ്ങൾ കുറിച്ച് മേയർ അനിൽകുമാർ

കൊച്ചി : നടൻ ജയസൂര്യയുമായുള്ള കണ്ടുമുട്ടലിനെ കുറിച്ചും ജയസൂര്യ കൊച്ചി വികസനത്തിന്റെ ഭാഗമായി തന്നോട് അവതരിപ്പിച്ച കാര്യങ്ങളെ കുറിച്ചും വ്യക്തമാക്കി കൊച്ചി മേയർ അനിൽ കുമാർ. മൂന്ന് കാര്യങ്ങൾ ആണ് താരം തന്നോട് ആവിശ്യപ്പെട്ടത് എന്നാണ് അനിൽകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നഗരത്തിൽ പൂക്കളും, ചെടികളും വച്ചു പിടിപ്പിച്ച് മനോഹരമാക്കാക്കുക എന്നതാണ് ആദ്യ ആവിശ്യം, നിരാലംബരായുള്ള ആളുകൾക്ക് വസ്ത്രങ്ങൾ നൽകുന്ന ഒരു പദ്ധതിയെ കുറിച്ചാണ്  താരം രണ്ടാമത് പറഞ്ഞത്.

കലാകാരന്മാർക്ക് കൊച്ചിയിലെ തെരുവുകളിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം കൊടുക്കണം എന്നായിരുന്നു ജയസൂര്യയുടെ മൂന്നാമത്തെ ആവിശ്യം. ജയസൂര്യ മുന്നോട്ട് വച്ച ആവിശ്യങ്ങൾ എല്ലാം തന്റെ ഹൃദയത്തിൽ തോട്ടു എന്നും, ഇത്രയും സ്നേഹം നിറഞ്ഞ ജയസൂര്യയോട് താനും കൊച്ചി നഗരവും കടപ്പെട്ടിരിക്കുന്നു എന്നും അനിൽ കുമാർ പോസ്റ്റിൽ കുറിച്ചു.

Top