ദത്ത് വിവാദം; അനുപമക്ക് ഇന്ന് കുഞ്ഞിനെ കിട്ടിയേക്കും? കോടതി തീരുമാനം നിര്‍ണായകം

തിരുവനന്തപുരം: ഡി എന്‍ എ പരിശോധനാ ഫലം അനുകൂലമായതോടെ അനുപമയ്ക്ക് ഇന്ന് കുഞ്ഞിനെ ലഭിച്ചേക്കും. കുട്ടി അനുപമയുടേതാണെന്ന റിപ്പോര്‍ട്ട് സി ഡബ്ല്യൂ സി ഇന്ന് കുടുംബ കോടതിയില്‍ സമര്‍പ്പിക്കും.

കോടതി അനുമതി നല്‍കിയാര്‍ അധികൃതര്‍ ഇന്ന് തന്നെ കുഞ്ഞിനെ കൈമാറും. കുട്ടിയെ വിട്ടുനല്‍കുന്നതില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ. ഷിജുഖാന്‍ അറിയിച്ചു.

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ പരിശോധനയില്‍ അനുപമയുടെയും ഭര്‍ത്താവ് അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകളുടെ ഫലം പോസിറ്റീവാണെന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും കുടുംബ കോടതിയുടെയും നിര്‍ദേശ പ്രകാരമാണ് ഡി എന്‍ എ പരിശോധന നടത്തിയത്.

Top