ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് മായാവതി

MAYAVATHY

ലക്‌നോ: ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. യുപി സര്‍ക്കാര്‍ തെറ്റ് തിരുത്തി ഇരയുടെ കുടുംബത്തിന് നീതി നല്‍കണമെന്ന് മായാവതി ആവശ്യപ്പെട്ടു.

യുപി സര്‍ക്കാര്‍ അവരുടെ ധിക്കാരപരമായ നിലപാടില്‍ മാറ്റം വരുത്തണമെന്ന് മായാവതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ഹത്രാസ് പീഡന സംഭവം നടന്ന സ്ഥലത്തേക്ക് പോയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യുപി പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അഴിമുഖം പോര്‍ട്ടല്‍ ലേഖകന്‍ സിദ്ദിഖ് കാപ്പനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോപ്പുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. സിദ്ദിക്കിനൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി അറസ്റ്റിലായി.

പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ്. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും ഇവരില്‍ നിന്നും ചില ലഘുലേഖകള്‍ പിടിച്ചെടുത്തെന്നുമാണ് പോലീസ് വിശദീകരണം.

Top