മുസ്ലിങ്ങള്‍ മഹാസഖ്യത്തിന് വോട്ടുനല്‍കണം; മായാവതിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ലഖ്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മുസ്ലീങ്ങള്‍ മഹാസഖ്യത്തിന്ന് വോട്ട് നല്‍കണമെന്ന പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ് നല്‍കിയത്. നാളെ വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.

സഹരണ്‍പുര്‍ ജില്ലയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മായാവതിയുടെ വിവാദ പ്രസംഗം. യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും റാലിയില്‍ പങ്കെടുത്തിരുന്നു.

കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും മഹാസഖ്യത്തിന് മാത്രമേ അതിന് കഴിയൂ എന്നും മായാവതി പറഞ്ഞിരുന്നു. നേരത്തെ മോദിയുടെ സേന എന്ന് സൈന്യത്തെ വിശേഷിപ്പിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു.

Top