യുപിയില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമയമാണിതെന്ന് മായാവതി

MAYAVATHY

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കേണ്ട സമയമാണിതെന്ന് ബിഎസ്പി അദ്ധ്യക്ഷ മായാവതി. സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ മായാവതി വിമര്‍ശനമുന്നയിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് ഒമ്ബതു ജില്ലകളിലായി 54 സീറ്റുകളിലേക്കായി നാളെ നടക്കുകയാണ്. ദാരിദ്യവും തൊഴിലില്ലായ്മയും നോരിടുന്ന മനുഷ്യര്‍ അവരുടെ വിധി വോട്ടെന്ന ആയുധമുപയോഗിച്ച് മാറ്റാന്‍ പ്രയത്‌നിക്കുകയാണ്. ബിഎസ്പിയുടെ നേതൃത്വത്തില്‍ ‘ഉരുക്ക് ഗവണ്‍മെന്റ്’ രൂപീകരിക്കുകയും ജനങ്ങളുടെ ക്ഷേമവും സന്തോഷവും ഉറപ്പുവരുത്തേണ്ടത് അത്യാവശമാണെന്നും മായാവതി പറഞ്ഞു.

Top