ബി.എസ്.പി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുമെന്ന് മായാവതി

ഡല്‍ഹി : എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച്‌ ബി.എസ്.പി അധ്യക്ഷ മായാവതി.

പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് മായാവതി എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജെഡിഎസും ദ്രൗപതി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മര്‍മുവിനെ പിന്തുണക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ തീരുമാനം ബി.ജെ.പിക്കോ എന്‍.ഡിഎക്കോ ഉള്ള പിന്തുണയല്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരുമല്ല. മറിച്ച്‌ ത​ങ്ങളുടെ പാര്‍ട്ടിയെയും അതിന്റെ പ്രസ്ഥാനങ്ങളെയും ഓര്‍ത്തുകൊണ്ട് എടുത്ത തീരുമാനമാ​ണെന്നും മായാവതി പറഞ്ഞു.

Top