Mayawati expels Dalit for anti-Brahmin FB post

അലഹബാദ്: ഫേസ്ബുക്കില്‍ ബ്രാഹ്മണ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ദലിത് ബി.എസ്.പി നേതാവിനെ മായാവതി പുറത്താക്കി. സലെംപൂര്‍ വിധാന്‍ സഭ പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് ഭാരതിയെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.

പാര്‍ട്ടി അധ്യക്ഷക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരപ്പെട്ട, പ്രാദേശിക എം.എല്‍.എയേക്കാള്‍ പാര്‍ട്ടിയില്‍ സ്ഥാനമുള്ള പദവിയാണ് ബി.എസ്.പിയില്‍ വിധാന്‍ സഭ പ്രസിഡന്റ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മേല്‍ജാതിക്കാരെ പിണക്കാതിരിക്കാന്‍ എത്ര വലിയ നേതാവാണെങ്കിലും അത് ദലിതോ മുസ്‌ലിമോ, മറ്റു പിന്നാക്കക്കാരോ ആണെങ്കില്‍ പോലും മായാവതി കടുത്ത നടപടി എടുക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുറത്താക്കല്‍.

ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബ്രാഹ്മണര്‍ അടങ്ങുന്ന മേല്‍ജാതിക്കാര്‍ക്കെതിരായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബിഎസ്പിയുടെ പ്രവര്‍ത്തനം.

എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈനിലപാടുകളില്‍ ബി.എസ്.പി വെള്ളം ചേര്‍ക്കുന്നുവെന്നാണ് രാഷ്ട്രീയ എതിരാളികളുടെ ആക്ഷേപം.

Top