കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്

akhilesh Yadav

ലക്‌നൗ: മായാവതിക്കു പിന്നാലെ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് അഖിലേഷ് യാദവ് രംഗത്ത്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്.

അതേസമയം, മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യത്തിന് ശ്രമിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മഹാസഖ്യം തീര്‍ക്കുവാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമത്തിനേറ്റ മറ്റൊരു പ്രഹരമായി മാറുകയാണ് അഖിലേഷിന്റെ നിലപാട്.

Top