രാഷ്ട്രീയ പ്രതിസന്ധി: രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി

MAYAVATHY

ലക്‌നൗ: രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ജനാധിപത്യത്തിനു തന്നെ ഭീഷണിയായി മാറുന്ന രാഷ്ട്രീയാന്തരീക്ഷമാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന് മുന്നോട്ടുപോവാന്‍ സാധിക്കില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു.

ബിഎസ്പിയെ ഗെലോട്ട് നേരത്തെയും വഞ്ചിച്ചിട്ടുണ്ട്. ബിഎസ്പി എംഎല്‍എമാരെ സ്വാധീച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചിരുന്നെന്നും മായാവതി ആരോപിച്ചു. നിലവില്‍ ഫോണ്‍ ടാപ്പിംഗുമായി ബന്ധപ്പെട്ടും ഗെഹ്ലോട്ട് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഉടന്‍ നടപടി സ്വീകരിക്കണമെന്നും മായാവതി പറഞ്ഞു.

Top