മായാവതി നാളെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി : ബിഎസ്പി അധ്യക്ഷ മായാവതി നാളെ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു സോണിയാ ഗാന്ധി, മായാവതി എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നായിഡു കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കെത്തിയത്.

എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് , മായാവതി എന്നിവരുമായി കഴിഞ്ഞ ദിവസമാണ് നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നത്.

Top