വാഹന വിപണി വളര്‍ച്ച അതിവേഗത്തിലാകാന്‍ സമയമെടുക്കും: മയങ്ക് പരീഖ്

2020 ല്‍ രാജ്യത്തെ വാഹന വിപണി വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തുമെന്ന് ടാറ്റ മോട്ടഴ്‌സ് പാസഞ്ചര്‍ വാഹന വിഭാഗം മേധാവി മയങ്ക് പരീഖ്. റീട്ടെയില്‍ വില്‍പന മികച്ച നിലയിലാണെന്നും പക്ഷെ വാഹനങ്ങളുടെ മൊത്ത വില്‍പന ഇപ്പോഴും കുറവാണെന്നും പരീഖ് വ്യക്തമാക്കുകയുണ്ടായി.

ജനുവരി മാര്‍ച്ച് പാദത്തില്‍തന്നെ വില്‍പനക്കയറ്റം കണ്ടുതുടങ്ങുമെന്നും എന്നാല്‍ വളര്‍ച്ച അതിവേഗത്തിലാകാന്‍ പിന്നെയും സമയമെടുക്കുമെന്നും മയങ്ക് പരീഖ് പറഞ്ഞു. വാഹനത്തിന്റെ ബിഎസ്4, ബിഎസ്6 എന്നിവ സംബന്ധിച്ച അനിശ്ചിതത്വവും ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന പ്രചാരണങ്ങളും ഇതിനു കാരണമായെന്നുമാണ് പരീഖ് പറഞ്ഞത്.

വായ്പാ ലഭ്യത കുറഞ്ഞതും വിപണിയെ സാരമായി ബാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

Top