അരങ്ങേറ്റ മത്സരത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമായത് ആ താരം തന്ന ഉപദേശം: മയങ്ക് അഗര്‍വാള്‍

ന്ത്യന്‍ താരം മയങ്ക് അഗര്‍വാള്‍ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു. മൂന്നാം ടെസ്റ്റിലും നാലാം ടെസ്റ്റിലും ഇന്ത്യയ്ക്കായി കളിച്ച അഗര്‍വാള്‍ മികച്ച പ്രകടനമാണ് ഈ മത്സരങ്ങളില്‍ കാഴ്ച വെച്ചത്.

ഇപ്പോളിതാ താരം തന്റെ അരങ്ങേറ്റ മത്സരത്തിലെ ചില വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. അരങ്ങേറ്റ മത്സരത്തില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമായത് സഹതാരം കെ.എല്‍രാഹുലിന്റെ ഉപദേശമായിരുന്നുവെന്നാണ് അഗര്‍വാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. രാഹുലിനൊപ്പം കോഫി കുടിക്കാന്‍ പോയപ്പോള്‍ അദ്ദേഹം എന്താകും നടക്കാന്‍ പോവുകയെന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞു. ഓസീസ് എങ്ങനെയാവും തന്നെ ആക്രമിക്കുകയെന്നും, അവരുടെ ബോളിംഗ് പ്ലാനുകള്‍ എന്തൊക്കെയായിരിക്കുമെന്നും രാഹുല്‍ വിശദമാക്കി. തന്നെ അവര്‍ എങ്ങനെ നേരിടുമെന്നും, ഏതൊക്കെ ഏരിയകളില്‍ എനിക്കെതിരെ പന്തെറിയുമെന്നും അവന്‍ പറഞ്ഞുതന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച മത്സരപരിചയമുള്ള അവന്റെ ഉപദേശങ്ങള്‍ തനിക്ക് വലിയ രീതിയില്‍ സഹായകമായി.’ അഗര്‍വാള്‍ പറഞ്ഞുനിര്‍ത്തി.

അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റക്കാരനായിരുന്നു എങ്കിലും ഓസിസ് മണ്ണില്‍ മികവുറ്റ പ്രകടനമായിരുന്നു അഗര്‍വാള്‍ കാഴ്ച വെച്ചത്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്ന അഗര്‍വാളിനാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഏറ്റുവാങ്ങിയതിന് ശേഷം ടീം നായകന്‍ കൊഹ്ലി ട്രോഫി കൈമാറിയത്.

Top