പഞ്ചാബ് കിംഗ്‌സിനെ മായങ്ക് അഗര്‍വാള്‍ നയിക്കും

ന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഈ സീസണിലെ ഐപിഎലില്‍ പഞ്ചാബ് കിംഗ്‌സിനെ നയിക്കും. മെഗാ ലേലത്തിനു മുന്‍പ് പഞ്ചാബ് നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാളായിരുന്നു മായങ്ക്. ശിഖര്‍ ധവാന്റെ പേരും ഉയര്‍ന്ന് കേട്ടെങ്കിലും ഏറെക്കാലമായി ടീമിനൊപ്പമുള്ള മായങ്കിനെത്തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിക്കാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പഞ്ചാബ് കിംഗ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ലേലത്തില്‍ 8.25 കോടി രൂപ നല്‍കി ധവാനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണുകളില്‍ ലോകേഷ് രാഹുല്‍ ആയിരുന്നു പഞ്ചാബ് കിംഗ്‌സ് നായകന്‍. മെഗാലേലത്തിനു മുന്‍പ് താരം ഫ്രാഞ്ചൈസി വിട്ടു. മെഗ ലേലത്തിനു മുന്‍പ് പുതിയ ടീമുകളിലൊന്നായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് രാഹുലിനെ ടീമിലെത്തിക്കുകയും നായകനാക്കുകയും ചെയ്തു.

 

Top