കവിത പോലൊരു സിനിമയാണ് ‘മായാനദി’ ; ചിത്രത്തെ പ്രശംസിച്ച് പ്രിയദര്‍ശന്‍

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി.

മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ ഓടുന്ന മായാനദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ എത്തിയിരിക്കുകയാണ്.

കവിത പോലൊരു സിനിമയാണ് മായാനദിയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരു സിനിമയാണെന്ന് തോന്നിയതേയില്ലെന്നും, നടക്കുന്ന ഒരു സംഭവത്തിനൊപ്പം പോകുന്നത് പോലെയാണ് തോന്നിയതെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

കൂടാതെ,ശ്യാം പുഷ്‌ക്കരിന്റെ സംഭാഷണങ്ങള്‍ സ്വാഭാവികമായിരുന്നുവെന്നും മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ച ഛായാഗ്രഹണങ്ങളില്‍ ഒന്നാണ് ചിത്രത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top