ആഷിക് അബു ചിത്രം മായാനദിയുടെ ഡിവിഡി റിലീസിനൊരുങ്ങുന്നു

mayanadhiii

ശ്വര്യ ലക്ഷ്മിയെയും ടൊവിനോ തോമസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ ആഷിക് അബു നിര്‍മ്മിച്ച പ്രണയ ചിത്രമാണ് മായാനദി. പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം അടുത്തതായി ഡിവിഡി റിലീസിനൊരുങ്ങുകയാണ്. സംവിധായകന്‍ ആഷിക് അബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

M

തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട പ്രമേയവുമായാണ് ആഷിക് മായാനദിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. മലയാള സിനിമയില്‍ മുമ്പ് ഇറങ്ങിയിട്ടുള്ള പ്രണയ ചിത്രങ്ങളില്‍ നിന്നെല്ലാം മാറിയുള്ള അവതരണമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കഥാപാത്രങ്ങളുടെ റിയലിസ്റ്റിക് സംഭാഷണങ്ങളും അഭിനയവും മറ്റും മായാനദിയെ വേറൊരു തലത്തിലെത്തിച്ചിരുന്നു.

TO

അതിനിടെ മായാനദിയുടെ ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചിരുന്നു. മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷിക് അബുവും സഹനിര്‍മ്മാതാക്കളാണ്. ഒപ്പം ബോളിവുഡ് മറാത്തി നടന്‍ പില്‍ഗോങ്കറും നിര്‍മാണ പങ്കാളികളാണ്. അഭിനേതാക്കളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
LL

അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജയേഷ് മോഹനും സംഗീതം റെക്‌സ് വിജയനും നിര്‍വഹിച്ചു.

Top