സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളിക്ക് മികച്ച നടനുള്ള പുരസ്‌കാരം

തിരുവനന്തപുരം: സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളിക്ക് മികച്ച നടനുള്ള പുരസ്‌കാരം. ഡോ. മാത്യു മാമ്പ്രയാണ് സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നല്ല നടനുള്ള സിഫ് അവാര്‍ഡ് ഓഫ് എമിനന്‍സ് പുരസ്‌കാരം സ്വന്തമാക്കിയത്.

ഷാനുബ് കരുവാത്ത് രചനയും സംവിധാനവും ചെയ്ത വെയില്‍ വീഴവേ’ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തിനാണ് ഡോ.മാത്യു മാമ്പ്ര പുരസ്‌കാരത്തിന് അര്‍ഹനായത്. ചെരാതുകള്‍, ദേവലോക തുടങ്ങിയ ചിത്രങ്ങളില്‍ ഇദ്ദേഹം നേരത്തേ അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ നായാട്ടാണ് മേളയിലെ ഈ വര്‍ഷത്തെ മികച്ച സിനിമ .

Top