ഒമര്‍ ലുലുവിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചങ്ക്‌സി’ന് രണ്ടാം ഭാഗവും?

മര്‍ ലുലു സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ചങ്ക്‌സി’ന്റെ രണ്ടാം ഭാഗം എത്തുന്നതായയി സൂചന.

അടുത്തവര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയില്‍ ഒരു ബോളിവുഡ് സൂപ്പര്‍സ്റ്റാറും അഭിനയിക്കും. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങളൊന്നു പുറത്തുവിട്ടിട്ടില്ല.

ചങ്ക്‌സിന്റെ റീമേക്ക് അവകാശം മൂന്ന് ഭാഷകളില്‍ വിറ്റ് പോയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

കന്നഡയിലെ വലിയ പ്രൊഡക്ഷന്‍ കമ്പനിയായ ലക്ഷ്മിശ്രീ കംബൈന്‍സ് എന്ന കമ്പനിയാണ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Top