കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 30 വരെ ഉണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ആദ്യം പ്രാമുഖ്യം നല്‍കുന്നത് കോവിഡ് വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളില്‍ ഇളവ് വരുത്താന്‍ കഴിയില്ല. എന്നാല്‍ ജീവിതവുമായി ബന്ധെപ്പട്ട കാര്യങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഏതെല്ലാം മേഖലകള്‍ തുറന്നുകൊടുക്കാനാകുമെന്ന് ആലോചിക്കും. എതായാലും സമതുലനാവസ്ഥയില്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ കേരളത്തില്‍ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍.

Top