മെയ് 17ന് ശേഷം എന്ത്; കേന്ദ്രത്തിന്റെ നിലപാടാരാഞ്ഞ് സോണിയഗാന്ധി

sonia

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ എത്രത്തോളം തുടരുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്ക്ഡൗണ്‍ തുടരണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ എന്ത് മാനദണ്ഡമാണ് ഉപയോഗിക്കുന്നതെന്ന് എന്നും സോണിയ ഗാന്ധി ചോദിച്ചു.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഗും ഇതേ ചോദ്യം ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാജ്യം.

മെയ് 17ന് അവസാനിക്കുമെന്നാണ് ഒടുവില്‍ ലഭിച്ച അറിയിപ്പ്. മൂന്നാം ഘട്ട ലോക്ക്ഡൗണിന് ശേഷം എന്ത് സംഭവിക്കുമെന്ന് അറിയേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു യോഗം.

Top