ഓസീസ് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്ത്

മെല്‍ബണ്‍: ഓസീസ് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇന്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹ നിശ്ചയം. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. വിനി തന്നെയണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മെല്‍ബണില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.

ചടങ്ങില്‍ പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലായിരുന്നു മാക്‌സ്‌വെല്ലും എത്തിയത്. വിനി ഓസ്ട്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം.

ബിഗ് ബാഷ് ലീഗില്‍ മാക്‌സവെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിയില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

View this post on Instagram

Christmas 2019 ✨

A post shared by VINI (@vini.raman) on

Top