max life and hdfc life to merge

രാജ്യത്തെ രണ്ട് മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളായ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സും എച്ച്.ഡി.എഫ്.സി. ലൈഫും ലയിച്ച് ഒന്നാകും. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സംരംഭമായി ഇത് മാറും. രണ്ട് ഘട്ടമായിട്ടാണ് ലയനം.

ആദ്യപടിയായി മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് മാതൃകമ്പനിയായ മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ ലയിപ്പിക്കും. തുടര്‍ന്ന് ഇത് എച്ച്.ഡി.എഫ്.സി. ലൈഫ് ഇന്‍ഷുറന്‍സില്‍ ലയിക്കും.

വ്യവസായിയായ അനല്‍ജിത്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ് മാക്‌സ്. എച്ച്.ഡി.എഫ്.സി. ഗ്രൂപ്പില്‍പ്പെട്ട കമ്പനിയാണ് എച്ച്.ഡി.എഫ്.സി. ലൈഫ്.

ലയനശേഷമുണ്ടാകുന്ന കമ്പനിയില്‍ എച്ച്.ഡി.എഫ്.സി.ക്ക് 40 ശതമാനത്തിനടുത്ത് ഓഹരിയുണ്ടാവും. നിലവിലെ പങ്കാളികളായ സ്റ്റാന്‍ഡേര്‍ഡ് ലൈഫിന് ഏതാണ്ട് 23 ശതമാനം ഓഹരികളാവും ഉണ്ടാവുക. അനല്‍ജിത്തിനും പങ്കാളികള്‍ക്കും കൂടി 35 ശതമാനത്തിനടുത്ത് ഓഹരിയുണ്ടാവും.

Top