നവജാത ശിശു മരിച്ച സംഭവം ; മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലുള്ള മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി.

നവജാത ശിശു മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ സംഭവത്തിലാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്.

കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്കു വീഴ്ച പറ്റിയെന്നും ഇതേതുടര്‍ന്ന് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുന്നുവെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനാണ് അറിയിച്ചത്.

മരിച്ചതായി വിധിയെഴുതുകയും, പിന്നീട് ജീവനുണ്ടെന്ന് തിരിച്ചറിയുകയും ചെയ്ത കുഞ്ഞ് ചികിത്സക്കിടെ മരിച്ചിരുന്നു.

സംഭവത്തില്‍ മാക്‌സ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു.

5 ദിവസമായി പിതാമ്പുരയിലെ പ്രാദേശിക നഴ്‌സിംഗ് ഹോമിലെ വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ നില വഷളാവുകയും, തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.

അമ്മ ഷാലിമാര്‍ ബാഗിലെ മാക്‌സ് ഹോസ്പിറ്റലില്‍ ഇപ്പോഴും ചികിത്സയിലാണ്.

നവജാത ശിശുക്കളുടെ കാര്യത്തില്‍ നിര്‍ദ്ദിഷ്ടമായ മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആശുപത്രിക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top