ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി മാക്‌സ് ബൂപ

മാക്‌സ് ബൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആരോഗ്യ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്കൊരുങ്ങുന്നു.

ഫിറ്റ്‌നസ് സാങ്കേതികവിദ്യ വിതരണക്കാരായ ഗോഖിയുമായും, ആഗോള റീഇന്‍ഷുറന്‍സായ സ്വിസ് റീയുമായുമാണ് ഇതിനായി കൈകോര്‍ക്കുന്നത്. ഇതിലൂടെ മാക്‌സ് ബൂപ ഉപഭോക്താക്കള്‍ക്ക് ഗോഖിയുടെ ആരോഗ്യ കോച്ചിങ്, ഹെല്‍ത്ത് മാനേജ്‌മെന്റ് ടൂളുകള്‍ സ്വന്തമാക്കാം.

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തെ പുതിയ ഉത്പന്നങ്ങള്‍ തയാറാക്കുന്നതിന് സ്വിസ് റീ മാക്‌സ് ബൂപയ്ക്ക് പിന്തുണ നല്‍കും. പുതിയ പങ്കാളിത്തത്തിലൂടെ മാക്‌സ് ബൂപയും, ഗോഖിയും ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും അവതരിപ്പിക്കും.

ഇതോടെ ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ബ്രാന്‍ഡുമായി കൈകോര്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ ഇന്‍ഷുറര്‍ ആയി മാക്‌സ് ബൂപ മാറും.

Top