മാവോയ്‌സ്റ്റ് വേട്ട; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ചെന്നൈ സ്വദേശി

തൃശ്ശൂര്‍: അട്ടപ്പാടിയില്‍ ഉണ്ടായ മാവോയ്‌സ്റ്റ് വേട്ടയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളില്‍ ഒരാള്‍ ചെന്നൈ സ്വദേശിയെന്ന് തിരിച്ചറിഞ്ഞു. ശ്രീനിവാസന്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മാവോയിസ്റ്റ് അരവിന്ദന്‍ എന്ന പേരില്‍ പൊലീസ് സൂക്ഷിച്ച മൃതദേഹമാണ് ശ്രീനിവാസന്റേതെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് വീടും നാടും ഉപേക്ഷിച്ച് പോയ ശ്രീനിവാസനെ കുറിച്ച് ബന്ധുക്കള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നില്ല എന്നാണ് ഇയാളുടെ സഹോദരങ്ങളില്‍ നിന്ന് ലഭിച്ച വിവരം. ചെന്നൈയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്നു ഇയാളെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മൃതദേഹം ശ്രീനിവാസന്റേത് തന്നെയാണെന്ന് ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. വ്യക്തത വരുത്താന്‍ ഡി.എന്‍.എ പരിശോധന നടത്താനാണ് പൊലീസ് നീക്കം. ഇതിനായി സഹോദരങ്ങളെന്ന് അവകാശപ്പെട്ട രണ്ട് പേരുടെയും രക്തം ശേഖരിച്ചു.

Top