ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം; പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍ക്കാങ്കരി ജില്ലയില്‍ മാവോയിസ്റ്റുകള്‍ പോസ്റ്റ്മാസ്റ്ററെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.

നാരായണ്‍ പളശി (45) എന്നയാളെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്.

ബുധനാഴ്ച വൈകുന്നേരം ഇരുപതോളം പേരടങ്ങുന്ന ആയുധധാരികളാണ് നാരായണിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവിടെനിന്നും മാറി വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Top