ആലപ്പുഴയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

മാവേലിക്കര: സ്‌കൂട്ടര്‍ യാത്രിക ടിപ്പര്‍ ലോറിയ്ക്ക് അടിയില്‍പ്പെട്ട് മരിച്ചു. തെക്കേക്കര വാത്തികുളം കാവിന്താഴെ ജി.രാജേന്ദ്രന്റെ ഭാര്യ ശ്രീകല റ്റി(41) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ മാവേലിക്കര പുഷ്പ ജംഗ്ഷന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ അതേ ദിശയില്‍ സഞ്ചരിച്ച ടിപ്പര്‍ ലോറിയില്‍ തട്ടി സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിയ്ക്ക് അടിയിലേക്ക് വീണ ശ്രീകലയുടെ അരയ്ക്കു താഴെകൂടി ലോറിയുടെ പിന്‍ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീകലയുടെ ജീവന്‍ രക്ഷിക്കാനായില്ല. മാവേലിക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ തയ്യല്‍ തൊഴിലാളിയായിരുന്നു ശ്രീകല.

Top