മാവേലി ബസ് സര്‍വ്വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: ഓണക്കാലത്തേയ്ക്കു വേണ്ടി കെ.എസ്.ആര്‍.ടി.സി. ആരംഭിക്കുന്ന മാവേലി സര്‍വ്വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.

ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഏകദേശം 25 ബസ്, സര്‍വീസിന് സജ്ജമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മേഖലാ തരംതിരിയ്ക്കല്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുമെന്നാണ് മന്ത്രി പറഞ്ഞത്. മേഖലാ തരം തിരിവിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്നും അവരുടെ ദുര്‍വ്യാഖ്യാനം ജനങ്ങള്‍ തിരിച്ചറിയുമെന്നും പലരും കെ.എസ്.ആര്‍.ടി.സിയെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും ശശീന്ദ്രന്‍ അറിയിച്ചു.

Top