അധിക ലഗേജ് മൗറീഷ്യസ് പ്രസിഡന്റിനെ വിമാനത്താവളത്തില്‍ തടഞ്ഞു

വാരണാസി: മൗറീഷ്യസ് പ്രസിഡന്റ് പ്രീതിവിരാജ്സിംഗ് രൂപനെ ഉത്തര്‍പ്രദേശിലെ വാരണാസിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. അധിക ലഗേജിന്റെ പേരിലാണ് പൃഥിരാജ് സിങ് രൂപനെ തടഞ്ഞത്.

ഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന പൃഥിരാജ് സിങ് രൂപന്‍ അധിക ബാഗേജിന്റെ പണമടക്കണെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

ആറ് അംഗ പ്രതിനിധി സംഘത്തോടൊപ്പം രണ്ട് ദിവസത്തെ വാരാണസി സന്ദര്‍ശനത്തിന് എത്തിയതായിരുന്നു പൃഥിരാജ്.

അധിക ലഗേജുകള്‍ക്ക് പണം നല്‍കിയതിനുശേഷം മാത്രമേ രൂപനെ കടത്തിവിടുവെന്ന് ഒരു എയര്‍ ഇന്ത്യ ജോലിക്കാരന്‍ പറഞ്ഞതായി ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്തരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രാലയവുമായി സംസാരിച്ചു. അധിക ബാഗേജുകള്‍ സന്ദര്‍ശിക്കുന്ന വിശിഷ്ടാതിഥിയോട് പണം ഈടാക്കരുതെന്ന് എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Top