സാമ്പത്തിക ക്രമക്കേട് ; മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരിബ് ഫകിം രാജിവെച്ചു

Mauritius President

മൗറീഷ്യസ് : സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരിബ് ഫകിം രാജിവെച്ചു. ലണ്ടന്‍ ആസ്ഥാനമായ സന്നദ്ധസംഘടന മൗറീഷ്യസില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അമീന വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിയതാണ് വിവാദത്തിലേക്കെത്തിച്ചത്.

എന്നാല്‍ സന്നദ്ധ സംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡും അതേ ബാങ്കിലെ തന്റെ ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ മാറി ഉപയോഗിച്ചതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും താന്‍ ഒരിക്കലും സംഘടനയും ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും അമീന വ്യക്തമാക്കി.

Top