ഹവായ് ദ്വീപസമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയില്‍ മരണം 80 ആയി

മാലായ: യുഎസ് സംസ്ഥാനമായ ഹവായ് ദ്വീപസമൂഹങ്ങളിലെ മൗവിയിലുണ്ടായ കാട്ടുതീയില്‍ മരണം 80 ആയി. തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ചരിത്രപ്രാധാന്യമുളള ലഹൈന പട്ടണത്തില്‍ തീ അപകടകരമായി പടരുന്നതിനുമുന്‍പ് അപായ സൈറണ്‍ മുഴക്കുന്നതിനു പകരം അധികൃതര്‍ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മാത്രം വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കിയത് ഭൂരിഭാഗം ജനങ്ങളും അറിഞ്ഞില്ലെന്നാണു വിലയിരുത്തല്‍. തീ പടര്‍ന്നതോടെ വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങുകയും ചെയ്തു. ജനങ്ങള്‍ വിവരം അറിയാന്‍ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.

Top