‘ഇന്ത്യ അത്തരം ബൗളിംഗ് കണ്ടിട്ടില്ല’; ഷഹീന്‍ അഫ്രീദിയെ പുകഴ്ത്തി മാത്യു ഹെയ്ഡന്‍

ദുബായ്: ടി-20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദിയെ നേരിട്ടത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പുതിയ അനുഭവമായിരുന്നു എന്ന് പാകിസ്താന്‍ ടീമിന്റെ ബാറ്റിംഗ് ഉപദേഷ്ടാവും മുന്‍ ഓസീസ് താരവുമായ മാത്യു ഹെയ്ഡന്‍. ഐപിഎലില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള പന്തുകള്‍ ഇന്ത്യക്കാര്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍, അഫ്രീദിയെ നേരിട്ടത് ഏറെ വ്യത്യസ്തമായിരുന്നു എന്നും ഹെയ്ഡന്‍ പറഞ്ഞു.

‘കഴിഞ്ഞ മാസം ഐപിഎലില്‍ ഇന്ത്യ 130 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകളാണ് നേരിട്ടത്. എന്നാല്‍, ഷഹീന്‍ അഫ്രീദി എറിയുന്ന വേഗത്തിലുള്ള പന്തുകള്‍ നേരിടുക എന്നത് വേറൊരു കാര്യമാണ്.”- ഹെയ്ഡന്‍ പറഞ്ഞു.

ഇന്ത്യന്‍ ഓപ്പണര്‍മാരെ തകര്‍ത്ത ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ ആദ്യം തന്നെ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ ഓവറില്‍ തന്നെ രോഹിതിനെ (0) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ഷഹീന്‍ തന്റെ അടുത്ത ഓവറില്‍ ലോകേഷ് രാഹുലിന്റെ (3) കുറ്റി തെറിപ്പിച്ചു. രണ്ടാം സ്‌പെല്ലില്‍ ടോപ്പ് സ്‌കോറര്‍ വിരാട് കോലിയുടെ (57) വിക്കറ്റും ഷഹീന്‍ സ്വന്തമാക്കി.

 

Top