പാക് ക്രിക്കറ്റ് ടീം പരിശീലകനായി മാത്യു ഹെയ്ഡനും വെര്‍ണോണ്‍ ഫിലാണ്ടറും

പാകിസ്താന്‍ ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മുന്‍ താരങ്ങളായ മാത്യു ഹെയ്ഡനും വെര്‍ണോണ്‍ ഫിലാണ്ടറും. പിസിബിയുടെ പുതിയ ചെയര്‍മാന്‍ റമീസ് രാജ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അടുത്തിടെ പാക് പരിശീലക സ്ഥാനം ഒഴിഞ്ഞ മിസ്ബാഹുല്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമായാണ് പുതിയ പരിശീലകരെത്തുക. കഴിഞ്ഞ ആഴ്ചയാണ് മിസ്ബാഹും വഖാര്‍ യൂനിസും പരിശീലക സ്ഥാനമൊഴിഞ്ഞത്. ടി-2-0 ലോകകപ്പ് തയ്യാറെടുപ്പുകള്‍ നടക്കുന്നതിനാല്‍ ഈ നീക്കം പിസിബിയ്ക്ക് തിരിച്ചടി ആയിരുന്നു.

തുടര്‍ന്ന് സഖ്ലൈന്‍ മുഷ്താക്കും അബ്ദുല്‍ റസാക്കും ഇടക്കാല പരിശീകകരായി സ്ഥാനമേറ്റു. എന്നാല്‍, കഴിഞ്ഞ ദിവസം പിസിബി ചെയര്‍മാനായി സ്ഥാനമേറ്റ റമീസ് രാജ പുതിയ പരിശീലകരെ പ്രഖ്യാപിക്കുകയായിരുന്നു.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

 

Top