മട്ടന്നൂര്‍ സ്വദേശിയായ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ; യുവാവ് അറസ്റ്റില്‍

arrest

മട്ടന്നൂര്‍: ശബരിമലയില്‍ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയ സംഘത്തിലുണ്ടായിരുന്ന പൊലീസുകാരനെ ഭീഷണി പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മട്ടന്നൂര്‍ സ്വദേശിയായ പൊലീസുകാരനെ ഭീക്ഷണിപ്പെടുത്തിയ മട്ടന്നൂര്‍ പരിയാരത്തെ അജിത്ത് കുമാറാണ് ( 29 ) അറസ്റ്റിലായത്.

ഫെയ്‌സ് ബുക്കിലൂടെ പൊലീസുകാരനെതിരെ ഭീഷണി ഉയര്‍ത്തിയ കേസിലാണ് പിടിയിലായത്. ഇതില്‍ 12 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.

ഫേസ്ബുക്ക് , വാട്‌സാപ്പ് എന്നിവയിലൂടെ പൊലീസുകാരനെ മോശമായ രീതിയില്‍ പ്രചരണം നടത്തിയതിനെ തുടര്‍ന്ന് പൊലീസുകാരന്‍ പരാതി നല്‍കുകയായിരുന്നു.

Top