മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശികളായ ആമീന്‍, റിയാസ് ഖാന്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

Top