പൊരിഞ്ഞ അടി പടം ‘മട്ടാഞ്ചേരി’ എത്തുന്നു ഉടൻ തിയറ്ററുകളിൽ

കിടിലൻ അടി പടം ‘മട്ടാഞ്ചേരി’ അണിയറയിൽ തയാറായിക്കഴിഞ്ഞിരിക്കുന്നു.

ലാൽ , കോട്ടയം നസിർ, ഐ എം വിജയൻ , കലേഷ് കണ്ണാട്ട് , ജുബിൽ രാജൻ പി ദേവ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബ്ലാക്ക് ആൻഡ് വൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫുൾ മാർക്ക് സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്.

ജയേഷ് മൈനാഗപ്പളിയാണ് ചിത്രം സംവിധാനം ചെയുന്നത്. വിപിൻ മോഹൻ ഛായാഗ്രഹണവും, ഷാജി ജലീൽ തിരക്കഥയും ഒരുക്കിയിരിക്കുന്നു.

ടീം സിനിമയാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം സെപ്തംബർ അവസാനം തിയറ്ററുകളിൽ എത്തും.

Top