മത്സ്യഫെഡ് ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കുന്നു

ആലപ്പുഴ: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡും. വാട്‌സാപ്പില്‍ മെസേജ് ചെയ്താല്‍ വീടുകളിലേക്ക് മീന്‍ എത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഹോം ഡെലിവറി നടപ്പിലാക്കുക.

എറണാകുളം ജില്ലയില്‍ മുഴുവന്‍ ഈ സംവിധാനം നടപ്പിലാക്കാണ് തീരുമാനം. ഫിഷറീസ് വകുപ്പിന്റെ ഫാമുകളില്‍ നിന്നുള്ള മീനും ഇങ്ങനെ എത്തിക്കും. അഞ്ച് കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 10 രൂപയും 10 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് 30 രൂപയും ഡെലിവറി ചാര്‍ജ് നല്‍കണം.

 

Top