ഡോക്ടര്‍ക്ക് വധുവിനെ കണ്ടെത്താന്‍ സാധിക്കാതിരുന്ന മാട്രിമോണിയല്‍ കമ്പനിക്ക് പിഴയായി 62000 രൂപ

marriage

ചണ്ടിഗഢ് : ചണ്ടിഗഢിലെ ഡോക്ടര്‍ക്ക് വധുവിനെ കണ്ടെത്താന്‍ സാധിക്കാതിരുന്ന മാട്രിമോണിയല്‍ കമ്പനിക്ക് ഉപഭോക്തൃ ഫോറം പിഴയായി വിധിച്ചത് 62000 രൂപ. മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ഭാഗമായി ഈടാക്കിയ നിരക്ക് പലിശസഹിതം തിരിച്ചുനല്‍കണമെന്നാണ് വിധി. വെഡിങ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് പിഴ വിധിച്ചത്.

മാസങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് 62000 രൂപ പിഴയൊടുക്കാന്‍ ഉപഭോക്തൃ ഫോറം കഴിഞ്ഞ ദിവസം വിധിച്ചത്. സര്‍വീസ് ചാര്‍ജായി വെഡിങ് വിഷ് ഈടാക്കിയ 50000 രൂപയും ഒമ്പത് ശതമാനം പലിശയായി 7000 രൂപയും വ്യവഹാര ചെലവായി 5000 രൂപയും ഈടാക്കാനാണ് വിധി.

ഡോക്ടറായ മകള്‍ക്കുവേണ്ടിയാണ് സുരേന്ദ്ര പാല്‍ സിങ് ചാഹല്‍ എന്നയാളും ഭാര്യയും വെഡിങ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തത്. 2018 ഡിസംബര്‍ ആറിനാണ് ഇവര്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. ഹരിയാന സര്‍ക്കാര്‍ സര്‍വീസില്‍ മെഡിക്കല്‍ ഓഫീസറാണ് സുരേന്ദ്ര പാല്‍ സിങ് ചാഹലിന്റെ മകള്‍.

ചണ്ഡിഗഢില്‍ത്തന്നെയുള്ള നിരവധി ഡോക്ടര്‍മാരുടെ വിവരങ്ങള്‍ കമ്പനി ചാഹല്‍ കുടുംബത്തിന് നല്‍കി. എന്നാല്‍ അവയൊന്നും അവര്‍ക്ക് ഇഷ്ടമായില്ല. ഇതിനിടയില്‍ വന്‍തുകകള്‍ ഫീസായി ഈടാക്കുകയും ചെയ്തു. ഒമ്പത് മാസത്തിനുള്ളില്‍ 18 പ്രൊഫൈലുകള്‍ കാണിക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതുപ്രകാരം അവരുടെ റോയല്‍ മെമ്പര്‍ഷിപ്പാണ് ചാഹല്‍ കുടുംബം എടുത്തത്. എന്നാല്‍ അവര്‍ക്ക് ആഗ്രഹിച്ച പോലെയുള്ള വരനെ മകള്‍ക്കുവേണ്ടി കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് അവര്‍ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.

Top