അര്‍ജന്റീന താരം മത്തിയാസ് വെറോണ്‍ ഇനി ഗോകുലം കേരള എഫ്‌സിയില്‍

കോഴിക്കോട്: അര്‍ജന്റീന താരം മത്തിയാസ് വെറോണ്‍ ഇനി ഗോകുലം കേരളയില്‍. വെറോണ്‍ ഗോകുലവുമായി കരാര്‍ ഒപ്പിട്ടു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇനി നടക്കാനിരിക്കുന്ന ഐ ലീഗ് മത്സരത്തില്‍ ചെന്നൈ സിറ്റിക്ക് എതിരെ വെറോണ്‍ കളിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. മികച്ച സ്‌ട്രൈക്കറും, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, വിങ്ങറും കൂടിയാണ് വെറോണ്‍.

ഇന്നലെ ഗോകുലം താരങ്ങള്‍ക്കൊപ്പം കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിനായി വെറോണ്‍ ഇറങ്ങിയിരുന്നു.

Top