Mathura clash; Hemamalini demands CBI probe

മഥുര: മഥുര സംഘര്‍ഷത്തിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി എം.പി ഹേമമാലിനി ആവശ്യപ്പെട്ടു. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തില്‍ സംഘര്‍ഷം നടക്കുമ്പോള്‍ തന്റെ പുതിയ സിനിമയുടെ ചിത്രീകരണ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു.

ഏകദേശം മൂവായിരത്തോളം ആയുധധാരികളാണ് സംഭവസ്ഥലത്തുള്ളതെന്നും ഭരണകൂടത്തിന് അതിനെ കുറിച്ച് അറിവുണ്ടെങ്കിലും അവസ്ഥ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും മാലിനി പറഞ്ഞു.

അതിക്രമം തടയാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം. ഹൈക്കോടതി ഉത്തരവിന് ശേഷമാണ് അവര്‍ പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമിച്ചത്, സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

തന്റെ പുതിയ സിനിമയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സിനിമാതാരമായ എം.പി ഷൂട്ടിങ്ങ് തിരക്കിനാലാണ് താന്‍ മഥുരയിലെ സംഘര്‍ഷത്തെ കുറിച്ച് അറിയാതെ പോയതെന്നാണ് പറയുന്നത്.

Top