സിപിഐഎമ്മിനെതിരെ വ്യാജ വാര്‍ത്ത നൽകി ; മാപ്പ് പറഞ്ഞ് മാതൃഭൂമി

cpm

കണ്ണൂര്‍: സിപിഐഎമ്മിനെതിരെ തെറ്റായ വാർത്ത നൽകിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി.

കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍റെ അനുസ്മരണ ചടങ്ങില്‍ പ്രതിയും എന്ന തലക്കെട്ടില്‍ നവംബർ 11നാണ് മാതൃഭൂമി തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സിപിഐഎം പ്രവര്‍ത്തകനായ എം.കെ സുധീര്‍കുമാര്‍ 2007 നവംബർ 5 നാണ് കൊല്ലപ്പെട്ടത്. ബി ജെ പി പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

എന്നാല്‍ പ്രതികളില്‍ ഒരാള്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നെന്നും കണ്ണൂര്‍ കുടക്കളത്ത് നടന്ന സുധീര്‍കുമാര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തെന്നുമായിരുന്നു മാതൃഭൂമി വാര്‍ത്ത.

പാർട്ടിക്കെതിരെ തെറ്റായ വാര്‍ത്ത നൽകിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് മാതൃഭൂമി സംഭവത്തിൽ ഖേദം അറിയിച്ചത്.

Top