ചിന്നക്കനാലില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍

കൊച്ചി: ചിന്നക്കനാലില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍. സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ല. സ്ഥലത്തിന് മതില്‍ കെട്ടിയത് അടിസ്ഥാനരഹിതമെന്ന് മാത്യു കുഴല്‍നാടന്‍. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടി.

നേരത്തെയുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തി. 50 ഏക്കര്‍ സ്ഥലം പിടിച്ചെടുത്താലും പിന്നോട്ടില്ല. സുഹൃത്തിന്റെ പക്കല്‍ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യുകുഴല്‍നാടന്‍ വ്യക്തമാക്കി.

Top