മാത്യു കുഴല്‍നാടന് ആശ്വാസം; ചിന്നക്കനാലിലെ റിസോര്‍ട്ടിന് ഹോം സ്റ്റേ ലൈസന്‍സ് അനുവദിച്ചു

കൊച്ചി: മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് അനുവദിച്ചു. റിസോര്‍ട്ടിന് ഹോം സ്റ്റേ ലൈസന്‍സാണ് നല്‍കിയിരിക്കുന്നത്. ഹോം സ്റ്റേ, റിസോര്‍ട്ടെന്ന് പഞ്ചായത്ത് രേഖകളില്‍ രേഖപ്പെടുത്തിയത് ക്ലറിക്കല്‍ പിഴവെന്ന് പഞ്ചായത്ത് വ്യക്തമാക്കി. നികുതി നിരക്കില്‍ അടക്കം മാത്യു കുഴല്‍നാടന് ഇളവ് ലഭിക്കും.

മാസപ്പടി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന മാത്യു കുഴല്‍നാടനെതിരെ സിപിഐഎം ആയുധമാക്കിയത് ഈ റിസോര്‍ട്ടും അതിലെ നിയമലംഘനങ്ങളുമായിരുന്നു. മാര്‍ച്ച് 31 ന് ഹോം സ്റ്റേ ലൈസന്‍സ് കാലാവധി അവസാനിച്ചിരുന്നു.
കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

Top