വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡ്ഡിങ്ങിന് സാധ്യതയെന്ന്. . .

kseb

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുമെന്നാണ് സൂചന.

പുറത്ത് നിന്ന് വാങ്ങുന്ന അധിക വൈദ്യുതിയ്ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത് ലോഡ് ഷെഡ്ഡിങ്ങിന് കാരണമാകും. ചൂട് വര്‍ധിച്ചതോടെ കൂടുതല്‍ പേര്‍ എയര്‍കണ്ടീഷണറുകളിലേക്ക് മാറിയതും വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായി.

ലോഡ് ഷെഡ്ഡിങ്ങ് ഒഴിവാക്കുവാന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് വന്‍ തുകയ്ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങി കൊണ്ടിരിക്കുന്നത്. ഇത്ര ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്നത് എത്രത്തോളം മുന്‍പോട്ട് പോകുമെന്നതാണ് കെഎസ്ഇബിയ്ക്ക് മുന്‍പിലെ വെല്ലുവിളി.

Top