പെണ്‍കുട്ടിക്ക് മുമ്പില്‍ സ്വയംഭോഗം ചെയ്തയാളെ കണ്ടെത്താന്‍ 25,000 രൂപ പ്രഖ്യാപിച്ച് പൊലീസ്

rape

ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പെണ്‍കുട്ടികള്‍ക്ക് മുമ്പില്‍ സ്വയം ഭോഗം ചെയ്തയാളെ കണ്ടെത്തി വിവരമറിയിക്കുന്നവര്‍ക്ക് 25,000 രൂപ സമ്മാനത്തുക നല്‍കുമെന്നറിയിച്ച് ഡല്‍ഹി പൊലീസിന്റെ അറിയിപ്പ്.

കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് തനിക്ക് തൊട്ടരികില്‍ നിന്ന് എതിര്‍ത്തിട്ടും അജ്ഞാതനായ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് കണ്ടത് . പല തവണ താക്കീത് ചെയ്തിട്ടും അയാള്‍ പ്രവൃത്തി തുടരുകയായിരുന്നു.

ഇതിനിടെ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചിരുന്നു.ആരും സഹായത്തിനെത്താതിരുന്നതും, പല തവണ താക്കീത് കേള്‍ക്കാതെയായതോടെയാണ് പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് അജ്ഞാതന്റെ നടപടിക്കെതിരെ പെണ്‍കുട്ടി വസന്ത് വിഹാറിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ബസില്‍വെച്ച് അയാള്‍ പല തവണ ശാരീരീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഇത്തരം നടപടിക്ക് പൊലീസ് തുനിഞ്ഞത്.

അയാളില്‍ നിന്ന് തന്നെ സംരക്ഷിക്കണമെന്ന് ഉറക്കെ ബഹളം വെച്ചിരുന്നെങ്കിലും ആരും തന്നെ സഹായിക്കാന്‍ മുന്നോട്ടു വന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കയര്‍ത്തു സംസാരിച്ചെങ്കിലും അയാള്‍ക്ക് യാതൊരും കുലുക്കവുമില്ലാതെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പൊലീസിന്റെ നടപടി ഇത്തരക്കാര്‍ക്ക് ഒരു താക്കീതാണ്. ഇത്തരക്കാരെ പിടിച്ചു നല്‍കുന്നതിനും വിവരം നല്‍കുന്നതിനെ കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനാണ് ഇത്തരമൊരു സമ്മാനത്തുക നല്‍കാന്‍ പൊലീസ് തയാറായത്.

Top