മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍; സൈന കരോലീന പോരാട്ടം ഇന്ന്

മലേഷ്യ: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ കരോലിന സൈന പോരാട്ടം ഇന്ന്. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമായ സൈന ഫൈനല്‍ പ്രതീക്ഷകളുമായാണ് കളത്തിലിറങ്ങുന്നത്. ഒളിംപിക് ചാംപ്യനായ സ്പാനിഷ് താരം കരോലിനാ മാരിന്‍ ആണ് സെമിയില്‍ സൈക്ക് എതിര്‍ വലയം തീര്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ മാരിന്‍ നാലാം സീഡും സൈന ഏഴാം സീഡുമാണ്.

ഇന്ത്യന്‍ സമയം 10 മണിക്ക് ശേഷം മത്സരം ആരംഭിക്കും. കരിയറില്‍ ഇതുവരെയുള്ള 10 മത്സരങ്ങളില്‍ ഇരുവരും അഞ്ച് എണ്ണം വീതം ജയിച്ചിട്ടുണ്ട്. സെമിയില്‍ നസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് സൈന മുന്നേറിയത്. റാച്ചാനോക് ഇന്റാനോണും ഗോഹ് ജിന്‍ വെയും തമ്മിലാണ് രണ്ടാം സെമി. ഫൈനല്‍ നാളെ നടക്കും.

Top