‘മാസ്റ്റര്‍പീസ്’ സിരീസ് സ്ട്രീമിങ് ആരംഭിച്ചു; കാണാം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍

ശ്രീജിത്ത് എന്‍ സംവിധാനം ചെയുന്ന സിരീസ്  ‘മാസ്റ്റര്‍പീസ്’ സ്ട്രീമിങ് ആരംഭിച്ചു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാരിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കന്‍ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത് എന്‍. കേരള ക്രൈം ഫയല്‍സിന് ശേഷം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റേതായി മലയാളത്തില്‍ എത്തുന്ന സിരീസ് ആണിത്.

സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗിന്റെ ബാനറിന് കീഴില്‍ മാത്യു ജോര്‍ജ് ആണ് നിര്‍മ്മാണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാവും. ഓവര്‍ റിയാക്റ്റിംഗ് റിയ ആളാണ് നിത്യ മേനന്‍ എത്തുന്നത്. ബാലന്‍സിംഗ് ബിനോയ് എന്നാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സൈലന്റ് ലിസമ്മയായി ശാന്തി കൃഷ്ണയും മ്യൂട്ടഡ് ചാണ്ടിച്ചനായി രണ്‍ജി പണിക്കരും ഗോഡ്ഫാദര്‍ കുര്യച്ചനായി അശോകനും ആനിയമ്മയായ മാലാ പാര്‍വതിയും എത്തുന്നു.

ഫാമിലി കോമഡിയുടെയും ഹൃദയസ്പര്‍ശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റര്‍പീസ്. എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു യഥാര്‍ത്ഥ ഫാമിലി എന്റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ് എന്നാണ് അണിയറക്കാര്‍ അഭിപ്രായപ്പെടുന്നത്.

Top