തരംഗമായി മെഗാസ്റ്റാർ ചിത്രം മാസ്റ്റർപീസിന്റെ ടീസർ പുറത്തെത്തി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.

ചിത്രത്തിന്റെ ടീസർ പുറത്തെത്തി. ടീസറിന് വൻ സ്വീകരണമാണ് ആരാധകർ നൽകിയത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. ക്യാമ്പസ് ത്രില്ലറായ ചിത്രത്തില്‍ മമ്മൂട്ടി കോളേജ് പ്രൊഫസറായാണ് എത്തുന്നത്.

വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, സലിംകുമാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വന്‍ താര നിരയും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് മാസ്റ്റര്‍പീസ് നിര്‍മ്മിക്കുന്നത്. വിനോദ് ഇല്ലമ്പള്ളിയുടേതാണ്‌
ഛായാഗ്രഹണം.

Top