ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററില്‍ മാസ്സ് ലുക്കില്‍ വിജയ്; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിജയ് ചിത്രമാണ് മാസ്റ്റര്‍. മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ്യുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്.

കറുപ്പണിഞ്ഞ് മാസ് ലുക്കിലാണ് വിജയ് പോസ്റ്ററില്‍. ഒരു സ്‌കൂള്‍ പ്രൊഫസറുടെ റോളാണ് വിജയ്യുടേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാര്‍ത്തി കേന്ദ്ര കഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹനനും ആന്‍ഡ്രിയയും നായികമാരാകും. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സേവ്യര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രിലില്‍ ചിത്രം തിയേറ്ററിലെത്തും.

Top