വന്‍ വരവേല്‍പ്പോടെ മാസ്റ്റര്‍പീസിന്റെ ഫാന്‍മെയ്ഡ് മോഷന്‍ പോസ്റ്റര്‍ എത്തി

മെഗാസ്റ്റാര്‍ ചിത്രം മാസ്റ്റര്‍ പീസിന്റെ ഫാന്‍മെയ്ഡ് മോഷന്‍ പോസ്റ്റര്‍ എത്തി.

ചിത്രത്തിന്റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.

റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതല്‍ മുടക്കില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അയാള്‍ ഞാനല്ല, ഊഴം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മറുനാടന്‍ മലയാളി ദിവ്യാ പിള്ളയാണ് നായികയായി എത്തുന്നത്.

പ്രൊഫസറായ എഡ്വേര്‍ഡ്‌ലി വിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി മാസ്റ്റര്‍പീസില്‍ അവസരിപ്പിക്കുന്നത്.

നായകനും,നായികയും തമ്മിലുള്ള ബന്ധം സസ്‌പെന്‍സാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Top